InternationalLatest

കീവില്‍ നിന്ന് സൗജന്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും: ഇന്ത്യന്‍ എംബസി

“Manju”

കീവ്: രക്ഷാദൗത്യത്തിന് ഉക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ക്കായി കീവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് എംബസി അറിയിച്ചു. കീവില്‍ നിന്ന് ഇന്ത്യക്കാരെ ട്രെയിന്‍ വഴി അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കീവിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയിലേക്ക് ഇന്ത്യക്കാര്‍ പോകണമെന്ന് എംബസി നിര്‍ദേശിച്ചു. ഈ മാനദണ്ഡം നിര്‍ബന്ധമായും ഇന്ത്യക്കാര്‍ പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കീവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് സൗജന്യം ആയിരിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യം എത്തുന്നവര്‍ക്കാകും മുന്‍ഗണന നല്‍കുക. സര്‍വീസുകള്‍ സംബന്ധിച്ച സമയവിവരങ്ങളും ഷെഡ്യൂളുകളും സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യക്കാര്‍ നിര്‍ബന്ധമായും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എംബസി അറിയിച്ചു. അതേസമയം, ട്രെയിന്‍ സര്‍വീസ് ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

യുദ്ധത്തെ സംബന്ധിച്ച്‌, ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചതിന് പിന്നാലെ, ഇതിന് വേദിയാകാന്‍ സെലന്‍സ്‌കി മൂന്ന് രാജ്യങ്ങള്‍ നിര്‍ദേശിച്ചു. ബലാറസില്‍ ചര്‍ച്ചയാകാമെന്ന റഷ്യയുടെ തീരുമാനം നിരസിച്ചതിന് പിന്നാലെയാണ് സെലന്‍സ്‌കി തന്റെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. വാഴ്‌സ, ഇസ്താംബൂള്‍, ബൈകു എന്നിവിടങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.

Related Articles

Back to top button