KeralaLatest

സെവന്‍സ് ആവേശമാകുന്നു

“Manju”

അഖിലേന്ത്യാ സെവന്‍സ് അതിന്റെ പൂര്‍ണ്ണ ആവേശത്തിലേക്ക് തിരികെയെത്തുന്നു. ഇന്ന് സെവന്‍സില്‍ രണ്ട് ടൂര്‍ണമെന്റുകള്‍ കൂടെ ആരംഭിക്കും.വാളാഞ്ചേരിയിലും അരീക്കോടും ആണ് ഇന്ന് സെവന്‍സ് ടൂര്‍ണമെന്റുകള്‍ ആരംഭിക്കുന്നത്. വാളാഞ്ചേരി തിണ്ടലത്ത് ഉദ്ഘാടന മത്സരത്തില്‍ ബെയ്സ് പെരുമ്ബാവൂര്‍ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. അരീക്കോടില്‍ ഇന്ന് ഉദ്ഘാടന മത്സരത്തില്‍ മെഡിഗാഡ് അരീക്കോടും അല്‍ മിന്‍ഹാല്‍ വളാഞ്ചേരിയും ആണ് നേര്‍ക്കുനേര്‍ വരുന്നത്.

ഒപ്പം കാദറലി സെവന്‍സില്‍ ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലും തുടങ്ങും. ക്വാര്‍ട്ടറില്‍ എ വൈ സി ഉച്ചാരക്കടവും ലക്കി സോക്കര്‍ കോട്ടപ്പുറവും ഇന്ന് ഏറ്റുമുട്ടും. പൂങ്ങോട് സെവന്‍സിലും കളി ആവേശമാവുകയാണ്. ഇന്ന് പൂങ്ങോട് സെവന്‍സില്‍ ഫിഫാ മഞ്ചേരിയും എഫ് സി പെരിന്തല്‍മണ്ണയും ആണ് നേര്‍ക്കുനേര്‍ വരുന്നത്.

Related Articles

Back to top button