HealthLatest

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് നല്ലതാണോ ?

“Manju”

പലര്‍ക്കും ഉള്ള സംശയമാണ് രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് നല്ലതാണോ എന്നത്.
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണമുള്ളതാണ്. ഇത് വയറുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. രാവിലെ എണീറ്റ് പല്ലു തേയ്ക്കുന്നതിന് മുമ്പ് തന്നെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതാണ് നല്ലത്. പത്തു ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കില്‍ വയറിന്റെ പ്രശ്‌നങ്ങളായ ഗ്യാസ് , മലബന്ധം എന്നിവ മാറും. ഒരു മാസം ഇങ്ങനെ ചെയ്യുകയാണെങ്കില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാനും സാധിക്കും. കൂടാതെ ക്ഷയരോഗം നിയന്ത്രിക്കാനും ഇത് നല്ലതാണ്.

Related Articles

Back to top button