KeralaLatest

കേരളത്തിലേയ്ക്ക് മടങ്ങാൻ ആഗ്രഹിച്ച് അതിഥി തൊഴിലാളികൾ

“Manju”

ലോക്‌ഡൗൺ സമയത്ത് ജന്മ നാട്ടിലേയ്ക്ക് മടങ്ങിയ അതിഥി തൊഴിലാളികൾക്ക് കേരളത്തിലേയ്ക്ക് മടങ്ങാൻ മോഹം.സമരം ചെയ്തും മറ്റുമാണ് ഇവരിൽ ഏറിയ പങ്കും ജന്മ നാട്ടിലേയ്ക്ക് പോയത്.ജന്മ നാട്ടിൽ ക്വാറന്റൈൻ സമയത്ത് ലഭിച്ച സൗകര്യങ്ങളുടെ അഭാവമാണ് കേരളത്തിലേയ്ക്ക് മടങ്ങിവരാൻ പലരെയും പ്രേരിപ്പിക്കുന്നത്.കേരളത്തിൽ നിന്ന് ബീഹാർ ,ഒഡിഷ ,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് പോയ തൊഴിലാളികളാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്നത്.മടങ്ങിപ്പോയ തൊഴിലാളികളിൽ നിന്നും 100 ൽ പരം പേരാണ് പാസിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

പാലക്കാട് ജില്ലയിൽ മാത്രം 28000 അതിഥി തൊഴിലാളികൾ ഉണ്ട്. ഇവരിൽ പകുതിയിലേറെ പേർ ജന്മ നാടുകളിലേക്ക് പോയിരുന്നു.മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് ഇവർ ജോലി ചെയ്തിരുന്ന കമ്പനി മാനേജ്‌മെന്റിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.റോഡ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവും ഇവരെ എത്തിക്കാനാണ് ശ്രമം.മലയാളികൾക്കൊപ്പം 500 ലേറെ അതിഥി തൊഴിലാളികൾ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മടങ്ങിയെത്തിയെന്നാണ് ചെക്പോസ്റ്റ് അധികൃതർ പറയുന്നത്. ജോലിയില്ലാതെ എങ്ങിനെ ജീവിക്കും എന്നുള്ള ആശങ്കയാണ് പലരെയും മടങ്ങി വരാൻ പ്രേരിപ്പിക്കുന്നത്.

Related Articles

Back to top button