IndiaLatest

യുക്രൈനില്‍ നിന്ന് നാട്ടിലെത്താന്‍ ശ്രമിച്ച്‌ ഇന്ത്യക്കാര്‍‍; ട്രെയിനില്‍ കയറാന്‍ സമ്മതിക്കാതെ സൈന്യം

“Manju”

കീവ്: ഫെബ്രുവരി 24 മുതല്‍ യുക്രൈ‌നിനെതിരായ റഷ്യയുടെ ആക്രമണം തുടരുകയാണ്. വടക്ക് കിഴക്കന്‍ യുക്രൈനിലെ ഖാര്‍കിവ് നഗരത്തില്‍ ചൊവ്വാഴ്ച നടന്ന ഷെല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.
ഇന്‍ഡ്യക്കാരും യുക്രേനിയന്‍ സൈന്യത്തിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഖാര്‍കിവ് റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ ട്രെയിനില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ ആജ് തക് റിപ്പോര്‍ട് ചെയ്തു. ‘യുക്രേനിയന്‍ സൈന്യത്തിന്റെ പെരുമാറ്റം നല്ലതല്ല. ഇന്ത്യന്‍ എംബസി കാരണം ഞങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങി’ – ഒരു വിദ്യാര്‍ഥി പറഞ്ഞു. യുക്രേനിയന്‍ സൈന്യം ആദ്യം അവരുടെ ആളുകളെയാണ് കയറ്റുന്നത്.

യഥാര്‍ത്ഥത്തില്‍, യുക്രൈനിലെ മറ്റ് നഗരങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഖാര്‍കിവ് റെയില്‍വേ സ്റ്റേഷനിലേക്ക് ടാക്സിയില്‍ എത്തി ട്രെയിനിലൂടെ സഞ്ചരിക്കാനാണ് ശ്രമിക്കുന്നത്. യുക്രൈനിന്റെ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ അവിടെ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഇന്‍ഡ്യന്‍ എംബസി അയല്‍രാജ്യങ്ങളിലേക്ക് അയക്കുന്നു.  പോളണ്ട്, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഒഴിപ്പിക്കുന്നത്. ‘ഓപറേഷന്‍ ഗംഗ’ കാമ്ബയിനില്‍ ആറ് വിമാനങ്ങള്‍ ഇതുവരെ പറന്നു. 1396 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എത്രയും പെട്ടന്ന് യുക്രൈന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ ചിലര്‍ അവിടത്തന്നെ തുടര്‍ന്നു. എന്നിരുന്നാലും, ഇപ്പോള്‍ എല്ലാവരും അവിടെ നിന്ന് എന്ത് വിലകൊടുത്തും വിടാന്‍ ആഗ്രഹിക്കുന്നു. തന്ത്രപ്രധാനമായ ഖാര്‍കിവ് നഗരവും തലസ്ഥാനമായ കീവിലും ചൊവ്വാഴ്ച വന്‍ ആക്രമണം നടന്നു. ഇത് കണക്കിലെടുത്ത് താമസക്കാരെ ബങ്കറില്‍ പാര്‍പ്പിച്ചു. നഗരത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ റഷ്യ നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button