InternationalLatest

ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കുമെന്ന് റഷ്യ

“Manju”

മോസ്‌കോ: യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ റഷ്യന്‍ സേന ഒരുക്കമാണെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു. യുക്രെയ്നില്‍ നിന്നും മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് റഷ്യന്‍ സൈന്യം സുരക്ഷ ഒരുക്കുമെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ പുടിനും തമ്മിലുള്ള ചര്‍ച്ചയ്‌ക്ക് ശേഷമാണ് തീരുമാനം. ഇന്നലെ ഇന്ത്യന്‍ പൗരന്മാരെ അടിയന്തിരമായി മാതൃരാജ്യത്തേക്ക് തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്.

റഷ്യന്‍ അതിര്‍ത്തി വഴിയാകും വിദ്യാര്‍ത്ഥികളെ സെന്യത്തിന്റെ സഹായത്തോടെ ഒഴിപ്പിക്കുക. ഖാര്‍കീവില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യ മുന്നോട്ട് വച്ച നിര്‍ദേശം പോലെ റഷ്യന്‍ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യന്‍ വിമാനങ്ങളോ ഉപയോഗിച്ച്‌ അവരെ നാട്ടിലേക്ക് അയക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം യുക്രെയ്ന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. ഇന്ത്യക്കാരുടെ രക്ഷാ ദൗത്യത്തിന് തടസ്സം നില്‍ക്കുന്നത് യുക്രെയ്ന്‍കാരാണെന്നും റഷ്യ ആരോപിച്ചു.

Related Articles

Back to top button