IndiaKeralaLatest

ഭക്ഷ്യധാന്യ കിറ്റ് വിതരണം വൈകുന്നു

“Manju”

ആലപ്പുഴ: കോവിഡ് കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണം ഇഴയുന്നു. ജനുവരിയിലെ ഭക്ഷ്യക്കിറ്റ് വിതരണം ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. മഞ്ഞക്കാര്‍ഡുകാരുടെ വിതരണമാണ് പൂര്‍ത്തിയായത്. പിങ്കുകാരുടെയും നീല, വെള്ളക്കാര്‍ഡുകാരുടെയും ഈ മാസം ആദ്യ ആഴ്ച കൊടുത്തു തീര്‍ക്കാനാണ് ശ്രമമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നത്.
ഒമ്ബതിനങ്ങള്‍ കിറ്റിലുണ്ട്. പഞ്ചസാര ഒരു കി.ഗ്രാം, ചെറുപയര്‍, ഉഴുന്ന് അരക്കിലോ, വെളിച്ചെണ്ണ അരലിറ്റര്‍, തുവരപ്പരിപ്പ് 250 ഗ്രാം, തേയില, മുളകുപൊടി, കടുക് അല്ലെങ്കില്‍ ഉലുവ 100 ഗ്രാം, ഉപ്പ് പായ്ക്കറ്റ് എന്നിവയുണ്ടാകും.എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച്‌ (പിങ്ക്), നീല, വെള്ളയടക്കം ജില്ലയിലാകെ 5,98,766 കാര്‍ഡുടമകളുണ്ട്.
ഏപ്രിലില്‍ കിറ്റ് വാങ്ങിയത് 95.16 ശതമാനമാണ്. കടല്‍ക്ഷോഭ ബാധിതര്‍ക്ക് 996 ഉം മത്സ്യത്തൊഴിലാളികള്‍ക്ക് 18,372 ഉം അഗതി, അനാഥ മന്ദിരങ്ങള്‍ തുടങ്ങിയവയ്ക്ക് 2264 ഉം കിറ്റുകള്‍ നല്‍കി.

Related Articles

Back to top button