KeralaLatest

ആകാശ നടപ്പാത പ്രവര്‍ത്തനം തുടങ്ങി

“Manju”

തൃശൂര്‍: ശക്തന്‍ നഗറിലെ ആകാശ നടപ്പാതയുടെ മേല്‍പ്പാലം ഉറപ്പിക്കല്‍ നടപടിക്ക് തുടക്കം. ഇതിന്റെ ഭാഗമായി നഗരത്തില്‍ ഇന്നലെ രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ നിര്‍മ്മാണം ആരംഭിക്കുന്ന ദിവസം മാത്രമാണ് നഗരത്തിലെ ഗതാഗത പരിഷ്‌കാരത്തെക്കുറിച്ച്‌ ജനങ്ങളെ അറിയിച്ചത്. ഇത് പലരെയും വട്ടം കറക്കി. പത്തുദിവസം ഈ മേഖലയിലെ റോഡുകള്‍ അടച്ചിടും. കോണ്‍ക്രീറ്റ് തൂണില്‍ ഉറപ്പിച്ച പില്ലര്‍ ട്രെസിലാണ് പാലം ഉറപ്പിക്കുക. 30 മുതല്‍ 40 മീറ്റര്‍ വരെ നീളമുള്ള നാലു പാലങ്ങള്‍ ഇന്നുമുതല്‍ നാലു ദിവസങ്ങളിലായി ക്രെയിന്‍ ഉപയോഗിച്ച്‌ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് സമീപത്തേക്ക് മാറ്റും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ടു ക്രെയിനുകള്‍ ഉപയോഗിച്ച്‌ ഇവ പില്ലര്‍ ട്രെസില്‍ ഉറപ്പിക്കും. ബാക്കി ദിവസങ്ങളില്‍ നാലുപാലങ്ങള്‍ യോജിപ്പിക്കും.

ഒന്നാം ഘട്ടത്തില്‍
വെളിയന്നൂര്‍ ജംഗ്ഷനില്‍ നിന്നും തുടങ്ങി സര്‍ക്കസ് മൈതാനിയിലൂടെ മുന്നേറി എറണാകുളം റോഡില്‍ എത്തി നില്‍ക്കുന്ന ഒന്നാംഘട്ട അര്‍ദ്ധവൃത്ത മേല്‍പ്പാലമാണ് ആദ്യഘട്ടത്തില്‍ ഉറപ്പിക്കുന്നത്. അര്‍ദ്ധവൃത്തത്തിന്റെ ബാക്കി പ്രവര്‍ത്തനം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

Related Articles

Back to top button