KeralaLatest

കണ്ണൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം

“Manju”

കണ്ണൂര്‍ : ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം. സ്നേക്ക് പാര്‍ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.
കണ്ണൂരില്‍നിന്നും തളിപ്പറമ്ബില്‍ നിന്നുമായി എട്ട് യൂണിറ്റോളം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചതിനാല്‍ പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

Related Articles

Back to top button