IndiaLatest

ചരക്ക് ട്രെയിന്‍ നദിയിലേക്ക് മറിഞ്ഞു

“Manju”

ഭുവനേശ്വര്‍; ഒഡിഷയില്‍ ചരക്ക് ട്രെയിന്‍ നദിയിലേക്ക് മറിഞ്ഞു. അപകടത്തെത്തുടര്‍ന്ന് ആറ് ട്രെയിനുകള്‍ റദ്ദാക്കുകയും എട്ട് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. കനത്തമഴയെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ പുലര്‍ച്ചെ 2.30നാണ് ഫിറോസ്‌പുരില്‍ നിന്നും ഗോതമ്പുമായി ഖുര്‍ദ റോഡിലേക്ക് പോകുകയായിരുന്നു. ട്രെയിന്‍ നന്ദിര നദിയുടെ പാലത്തില്‍വച്ച്‌ പാളംതെറ്റിയത്. ആറു കോച്ചുകള്‍ വെള്ളത്തില്‍ മുങ്ങി. ലോക്കോ പൈലറ്റും മറ്റ് ജീവനക്കാരും സുരക്ഷിതരാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button