KeralaLatest

രാജ്യത്തെ കൊവിഡ് ബാധിതരില്‍ കൂടുതലും കേരളത്തില്‍; മരണനിരക്ക് വീണ്ടും ആയിരം കടന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 48,786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 61,588 പേര്‍ രോഗമുക്തരായി. 2.54 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5,23,257 പേരാണ് നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ദ്ധനയുണ്ട്. ആറുശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞദിവസം 45,951 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
അതേസമയം, ആയിരത്തിലേറെ പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,005 പേര്‍ മരിച്ചു. മരണനിരക്ക് 1.31 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.

Related Articles

Back to top button