KeralaLatest

സിബിഎസ്‌ഇ പരീക്ഷയില്‍ ബിടിഎസ്

“Manju”

സിബിഎസ്‌ഇ പരീക്ഷയില്‍ ദക്ഷിണ കൊറിയന്‍ സംഗീതബാന്‍ഡ് ബിടിഎസിനെക്കുറിച്ച്‌ ചോദ്യം. 9-ാം ക്‌ലാസിലെ ഇംഗ്ലീഷ് പരീക്ഷയിലാണ് ലോക പ്രശസ്ത ബാന്‍ഡിനെക്കുറിച്ച്‌ ചോദ്യം ചോദിച്ചിരിക്കുന്നത്.
ബിടിഎസ് ലോകമാകെ പടര്‍ന്നു പിടിച്ചത് എങ്ങനെ എന്നാണ് ഒരു ചോദ്യം. കെ പോപ്പിലെ മറ്റു ബാന്‍ഡുകളെക്കുറിച്ചും ചോദ്യമുണ്ടായിരുന്നു.
മറ്റു കെപോപ് ബാന്‍ഡുകളായ ബ്ലാക്പിങ്ക്, എക്‌സോ, സ്‌ട്രേ കിഡ്‌സ്, ട്വൈസ്, ഗേള്‍സ് ജെനറേഷന്‍ തുടങ്ങിയവയെക്കുറിച്ചും ചോദ്യങ്ങളുണ്ട്. ബാന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളുള്ള ദീര്‍ഘമായ പാരാഗ്രാഫ് ചോദ്യപേപ്പറില്‍ നല്‍കിയിരിക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നുമാണ് ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്.

Related Articles

Back to top button