LatestThiruvananthapuram

യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് പ്രത്യേക സെല്‍

“Manju”

തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇവര്‍ക്കായി നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുമെന്നും ഇതിന്റെ ആവശ്യങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു. ബജറ്റ് പ്രഖ്യാപന പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. ഇതിന്റെ ആവശ്യങ്ങള്‍ക്കായി 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രത്യേക ഡാറ്റാബാങ്ക് നോര്‍ക്ക വകുപ്പ് തയ്യാറാക്കും’- മന്ത്രി പറഞ്ഞു.

യുക്രൈനില്‍ നിന്ന് എത്തിയ 3123 വിദ്യാര്‍ഥികളെയാണ് ഇതുവരെ നോര്‍ക്ക വഴി നാട്ടിലെത്തിച്ചത്. 15 ചാര്‍ട്ടേഡ് വിമാനങ്ങളിലടക്കമാണ് ഇവരെ നാട്ടിലെത്തിച്ചത്. സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും പഠനം തുടരാനുമുള്ള സഹായം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button