IndiaLatest

കരസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു

“Manju”

ശ്രീനഗര്‍: വടക്കന്‍ കാശ്മീരിലെ ഗുരെസ് താഴ്വരയ്ക്കടുത്തുള്ള തുലൈല്‍ മേഖലയില്‍ ഇന്ത്യന്‍ കരസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. ബന്ദിപോര ജില്ലയില്‍ ഇന്ന് ഉച്ചയോടു കൂടിയാണ് സേനയുടെ ചീറ്റ വിഭാഗത്തിലെ ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. രോഗബാധിതരായ ബിഎസ്‌എഫ് ജവാന്‍മാരെ തിരികെ കൊണ്ടുവരാന്‍ പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെയും സഹപൈലറ്റിനെയും സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റാരെങ്കിലും അപകടത്തില്‍പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. അപകടകാരണം വ്യക്തമല്ല. അപകടത്തിനു മുന്‍പ് ഹെലികോപ്ടറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്ന് ഗുരെസ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങളെ പറ്റി അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button