InternationalLatest

റഷ്യ കാറുകളുടെയും വാഹന ഭാഗങ്ങളുടെയും കയറ്റുമതി നിരോധിച്ചു.

“Manju”

മോസ്കോ: യുക്രെയിനെ ആക്രമിച്ചതിന് റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരേ റഷ്യയുടെ നീക്കം. കാറുകളും വാഹന ഭാഗങ്ങളും ഉള്‍പ്പെടെ 200 ഇങ്ങളുടെ കയറ്റുമതി നിരോധിക്കാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്.
വാഹന നിര്‍മ്മാതാക്കളെ റഷ്യയുടെ തീരുമാനം കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിവരം. റഷ്യയുടെ തീരുമാനം ലോകമെമ്ബാടുമുള്ള വാഹന വ്യവസായത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം അവസാനം വരെ കയറ്റുമതി വിലക്ക് തുടരുമെന്നാണ് വിവരം. റഷ്യയുടെ കയറ്റുമതി പട്ടികയില്‍ നിന്ന് നീക്കം ചെയ്ത ഇനങ്ങളില്‍ വാഹനങ്ങള്‍, ടെലികോം, മെഡിക്കല്‍, കാര്‍ഷിക, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍, തടി എന്നിവ ഉള്‍പ്പെടുന്നു.
‘റഷ്യയ്‌ക്കെതിരെ ശത്രുതാപരമായ നടപടികള്‍ കൈക്കൊള്ളുന്ന സ്ഥലങ്ങളിലേക്ക് നിരവധി തരം ഉല്‍പന്നങ്ങളുടെയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു..’ എന്ന് മോസ്കോ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
ഹോണ്ട , ടൊയോട്ട , ഫോക്‌സ്‌വാഗണ്‍ , ജനറല്‍ മോട്ടോഴ്‌സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ , മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഫോര്‍ഡും ബിഎംഡബ്ല്യുവും അവരുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക മാത്രമല്ല, അവരുടെ വാഹനങ്ങള്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു .
ജീപ്പ്, ഫിയറ്റ്, പ്യൂഷോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പായ സ്റ്റെല്ലാന്റിസും വ്യാഴാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. റഷ്യയിലേക്കുള്ള കാറുകളുടെ ഇറക്കുമതിയും കയറ്റുമതിയും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചു.

Related Articles

Back to top button