KeralaLatest

ഇന്ന് മാതൃദിനം

“Manju”

 

ഇന്ന് മാതൃദിനം. ഒരായുസ്സ് മുഴുവന്‍ മക്കള്‍ക്കായി ജീവിക്കുന്ന അമ്മമാരെ ഓര്‍ക്കാന്‍ ഒരു ദിവസം. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ് അമ്മമാര്‍. ഈ ലോകത്ത് പിറവിയെടുത്തിട്ടുള്ള ഏതൊരാള്‍ക്കും ഒരമ്മയുണ്ടാകും. അമ്മയില്ലാതെ ഒരു ജനനമില്ല. നമ്മൾ ഓരോരുത്തരെയും നമ്മളാക്കി മാറ്റി എടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിതത്തിലെ സന്തോഷത്തിലും ദുഖത്തിലും പരാജയങ്ങളിലും ചേർത്ത് പിടിയ്ക്കാനും കൈ പിടിച്ച് ഉയർത്താനും കഴിയുന്ന ഏക വ്യക്തിയാണ് നമ്മുടെ അമ്മ.

എല്ലാം ദിവസവും മാതൃദിനമാണ്. അമ്മയുടെ സ്നേഹത്തെ ഓർക്കാൻ പ്രത്യേക ഒരു ദിനം ആവശ്യമില്ലെങ്കിലും വർഷങ്ങളായി ലോകം മുഴുവൻ ഒരു ദിവസം മാതൃദിനമായി ആഘോഷിക്കുന്നുണ്ട്. ഈ വർഷം മെയ് 8 ഞായറാഴ്ചയാണ് മാതൃ ദിനം. എല്ലാ ആഘോഷങ്ങളും പോലെ മാതൃദിനവും ആദ്യം ആഘോഷിച്ചത് അമേരിക്കയാണ്. പിന്നീട് മറ്റ് രാജ്യങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു.

1905ൽ അന്ന റീവെസ് ജാർവിസ് അവരുടെ അമ്മ മരിച്ചതിനെ തുടർന്നാണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് 1908ൽ ഈ പ്രചാരണം വിജയം കണ്ടു. അങ്ങനെയാണ് ലോകം മുഴുവൻ മാതൃദിനം ഏറ്റെടുത്ത് ആഘോഷിക്കാൻ ആരംഭിച്ചത്.

അമ്മയെ ഓർക്കാതെ ഒരു ദിവസം പോലും ആരുടെയും കടന്നു പോകാറില്ല. ഇല്ല എന്നൊക്കെ, ഓര്‍ക്കാറില്ലഎന്നൊക്കെ പറയാനാകും, യാത്ര ചെയ്യുമ്പോള്‍ റോഡ് വക്കില്‍ അമ്മയേയും കുഞ്ഞിനേയും കാണുമ്പോള്‍ ആരുടെ മനസ്സാണ് അറിയാതെ പിന്നിലേക്ക് പോകാത്തത്. നാമറിയാതെ നമ്മലലിഞ്ഞ് ചേര്‍ന്നിരിക്കുന്ന നാമമാണ് അമ്മ.

അതിനാല്‍ എത്ര തിരക്കില്ലാണെങ്കിലും അമ്മമാരോട് സംസാരിക്കാൻ സമയം കണ്ടെത്തണം. അതിവേഗം ഓടികൊണ്ടിരിക്കുന്ന ഈ തലമുറയിൽ ആർക്കാണ് അമ്മയെ ഓർക്കാൻ നേരം? മക്കൾ ഭക്ഷണം കഴിച്ചോ എന്ന് തിരക്കുന്ന അമ്മമാരോട്, അവർ ഭക്ഷണം കഴിച്ചോ എന്ന് എപ്പോഴെങ്കിലും ആരെങ്കിലും തിരക്കാറുണ്ടോ? സ്നേഹത്തോടെ അവരോട് കുറച്ച് നേരം സംസാരിക്കാൻ കഴിയാറുണ്ടോ? വാർദ്ധക്യത്തിലേക്ക് കടക്കുന്ന മാതാപിതാക്കൾ എപ്പോഴും ആഗ്രഹിക്കുന്നത് അവരുടെ മക്കൾ അടുത്ത് ഉണ്ടാകണം എന്നാണ്. സ്വന്തം മക്കൾക്കായി അമ്മമാർ ചിലവാക്കിയ സമയത്തിനും കഷ്ടപ്പാടുകൾക്കും കണക്കില്ല. എന്നാൽ വാർദ്ധക്യത്തിൽ മക്കളുടെ സാമീപ്യം ആഗ്രഹിക്കുന്ന അവർക്ക് അത് ലഭിക്കാറുമില്ല. ഇന്നത്തെ തലമുറയിൽ ആർക്കും അതിന് കഴിയാറില്ല എന്നതാണ് സത്യം. ഇതിന്റെ പ്രധാന കാരണം ജോലി തിരക്കുകളാണ്. ഈ മാതൃദിനത്തിൽ അവരെ സന്തോഷിപ്പിക്കാനായി ഒരു ചെറിയ സർപ്രൈസ് നൽകാം. ഇഷ്ട ഭക്ഷണമോ അല്ലെങ്കിൽ ഒരു ചെറിയ സമ്മാനമോ നൽകാം. അതിനും കഴിഞ്ഞില്ലെങ്കിൽ സ്നേഹത്തോടെ അൽപ്പ നേരം അവരോട് സംസാരിക്കാം. നമ്മുടെ മക്കളെ അവരുടെ കൊച്ചുമക്കളെ കുറച്ച് നേരം അവരോടൊപ്പം വിടാം. അവര്‍ അപ്പോള്‍ നമ്മുടെ കുട്ടിക്കാലവും, കൊച്ചുമക്കളുടെ കുട്ടിക്കാലവും അവരുടെ കുട്ടിക്കാലവും ആഘോഷിക്കുകയാവും. കാരണം അവര്‍ രണ്ടാം കുട്ടിക്കാലത്തിലേക്ക് കടക്കുകയാണല്ലോ. ഈ മാതൃദിനം നമുക്ക് നമ്മുടെ അമ്മമാര്‍ക്കായി സമര്‍പ്പിക്കാം. മാതൃദേവോ ഭവ!

ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരിയസീഅമ്മയെയും പിറന്ന നാടിനെയും സ്വർഗത്തെക്കാൾ ഞാൻ വിലമതിക്കുന്നു. എന്ന് ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നുണ്ട്., നമുക്കും നമ്മുടെ പാരമ്പര്യത്തെ സ്മരിക്കാം. അമ്മയെ നമിക്കാം

 

Related Articles

Back to top button