KeralaLatest

വന്ദേഭാരത് എക്സ്പ്രസ്‍; ആദ്യ യാത്രികരില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും

“Manju”

തിരുവനന്തപുരം : പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്സ്പ്രസിലെ കന്നിയാത്രക്കാരില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും. സ്വാമിയോടൊപ്പം പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയും ഉണ്ടായിരുന്നു. വളരെ എക്സൈറ്റിംഗ് ആയ യാത്രയായി സ്വാമി വന്ദേഭാരത് യാത്രയെ വിശേഷിപ്പിച്ചു. സമയമാണ് എല്ലാവര്‍ക്കും വളരെ വിലപ്പെട്ടത്. അത് ലാഭിക്കുവാനും, ഇത്രയും മനോഹരമായ രീതിയിലുള്ള യാത്ര ചെയ്യുവാനും ലഭിക്കുന്ന അവസരം കേരളീയ ജനതയ്ക്ക് വലിയ സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും കൂടുതല്‍ ട്രെയിനുകള്‍ ലഭിക്കട്ടെയെന്ന് സ്വാമിയും ഇമാമും പ്രത്യാശപ്രകടിപ്പിച്ചു.

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വന്ദേഭാരത് എക്സ്പ്രസില്‍, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി സമീപം.

Related Articles

Back to top button