KeralaLatest

ആരാധനാലയങ്ങൾ സ്ഥാനമാനങ്ങൾക്കുപരി ആശങ്കകളും വേദനകളും അകറ്റാനുള്ള ഇടമാകണം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
പവിത്രേശ്വരം ശ്രീ മഹാദേവർ ക്ഷേത്രഉത്സവത്തിന്റെ സമാപനദിവസം നടന്ന സമ്മേളനത്തിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സംസാരിക്കുന്നു.

കൊട്ടാരക്കര : ആരാധനാലയങ്ങളിൽ അവിടുത്തെ സ്ഥാനമാനങ്ങളെക്കാളുപരി സാധാരണക്കാരുടെ ആശങ്കകൾക്കും വേദനകൾക്കും ശാന്തി നൽകുന്ന ഇടങ്ങളാകണമെന്നും, നന്മയുടെ‍യും സാഹോദര്യത്തിന്റേയും എളിമയുടെയും പ്രതിരൂപങ്ങളായി മാതൃകാപരമായ പ്രവർത്തനം ഇവിടുങ്ങളിൽ നിന്നും ഉണ്ടാകണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. കൊട്ടാരക്കര പവിത്രേശ്വരം ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപന ദിവസമായ വ്യാഴാഴ്ച (27-4-2023) രാവിലെ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി. ശ്രീലക സമർപ്പണവും അക്ഷരലക്ഷ പഞ്ചാക്ഷര മന്ത്രജപവും ഏപ്രിൽ 18 ന് ആരംഭിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് അരുൺ എം., ജോയിന്റ് സെക്രട്ടറി മനോജ് ഒ. എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. നിർദ്ധനർക്കുള്ള ചികിത്സാ സഹായ ധന വിതരണം ഹിൽലാന്റ് ഡയറക്ടർ ആർ രാജേന്ദ്രൻപിള്ള നിർവ്വഹിച്ചു.

Related Articles

Back to top button