KeralaLatest

മുഖ്യമന്ത്രി വിമർശിച്ചത് മനുഷ്യത്വമില്ലാത്തത് കൊണ്ടെന്ന് വി.കെ ശ്രീകണ്ഠൻ എം.പി

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

തിരുവനന്തപുരം: വാളയാറിൽ പഴവും ബിസ്ക്കറ്റും വെള്ളവും വിതരണം ചെയ്തതിനെ മുഖ്യമന്ത്രി ചില്ലുകൂട്ടിലിരുന്ന് വിമർശിച്ചത് മനുഷ്യത്വരഹിതനായതു കൊണ്ടാണെന്ന് വി കെ ശ്രീകണ്ഠൻ എംപി. വാളയാറിൽ നിന്നുള്ള ചാനലുകളുടെ റിപ്പോർട്ടിംഗ് കണ്ട് വെന്തുരുകുന്ന ചൂടിൽ വിശന്നു വലയുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ദയനീയാവസ്ഥ കണ്ട് വഴിയിലെ കടകളിൽ നിന്നും വാങ്ങിയ പഴവും വെള്ളവുമാണ് താൻ അവിടെ എത്തിച്ചു നൽകിയത്. അവിടെ അകപ്പെട്ടുപോയ അവരെല്ലാം രോഗികൾ ആണെന്ന് മുഖ്യമന്ത്രിയുടെ വിചാര വികാരമല്ല അപ്പോൾ തനിക്കുണ്ടായത്.

പ്രതിസന്ധിയിൽ അകപ്പെട്ട വരെ വേദനയാണ് താൻ ഉൾക്കൊണ്ടത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ കുരണ്ടിന് തീറ്റ നൽകാനും കുരുവിക്ക് വെള്ളം കൊടുക്കാനും അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനും മലയാളികൾ ഉപദേശിച്ച മുഖ്യമന്ത്രിയുടെ മൃഗീയ മനസാണ് മനുഷ്യർക്ക് ഭക്ഷണവും വെള്ളവും നൽകിയ തന്നെ കളിയാക്കിയതിലൂടെ പുറത്തുവന്നത്. താൻ വിശക്കുന്നവർക്ക് ഭക്ഷണം ആണ് നൽകിയത്. കൊറോണ ബാധിച്ച കേരളത്തിൽ കള്ളും മദ്യവും വിതരണം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ മനസല്ല തൻ്റെതെന്ന് അഭിമാനത്തോടെ പറയാൻ താൻ
ഗ്രഹിക്കുന്നു. വൈറസ് ബാധിതരായ രോഗികൾക്ക് ഭക്ഷണം കൊടുക്കുന്ന ആരോഗ്യ പ്രവർത്തകരെയും ഭാവിയിൽ ഈ മനുഷ്യമൃഗം കളിയാക്കാൻ മടിക്കില്ലെന്നും വി.കെ ശ്രീകണ്ഠൻ പ്രസ്താവനയിലൂടെ പറഞ്ഞു.

 

Related Articles

Back to top button