KannurKeralaLatest

സിപിഎം സെമിനാറിലേക്ക് തരൂരിനും കെ.വി. തോമസിനും ക്ഷണം

“Manju”

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ വി തോമസിനും ശശി തരൂരിനും ക്ഷണം.കണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്‍ പത്തു വരെ അഞ്ചു ദിവസമാണ് പാര്‍ട്ടി കോണ്‍ഗ്രസ്. കണ്ണൂര്‍ ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നത്. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു. നാലു വര്‍ഷം കൂടുമ്ബോഴാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്.
ഈയിടെ, കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച്‌ തരൂര്‍ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. തിരുവനന്തപുരത്തെ ലുലുമാള്‍ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതും വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നു, ഇത് നല്ല കാര്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Related Articles

Back to top button