Uncategorized

റഷ്യ‍ സഹായം ചോദിച്ചുവെന്നത് യുഎസിന്റെ നുണപ്രചാരണം- ചൈന

“Manju”

കീവ്: കീവിന് വടക്കുള്ള ഒരു ബഹുനിലക്കെട്ടിടത്തതിന് നേരെ നടന്ന റഷ്യയുടെ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു .
ഇവിടെ ആന്‍റൊനൊവ് സീരിയല്‍ പ്രൊഡക്ഷന്‍ പ്ലാന്‍റ് എന്ന സൈനിക വിമാനനിര്‍മ്മാണക്കമ്ബനി തകര്‍ന്നു.
അതേ സമയം, മരിയുപോളില്‍ ശക്തമായ ഷെല്ലാക്രമണം റഷ്യ തുടരുകയാണ്. ഇവിടെ മരിച്ചവരുടെ എണ്ണം 2500 ആയെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ പറഞ്ഞു. കീവില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പറയുന്നു. റഷ്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് നേരെയും ക്രൂസ് മിസൈലുകള്‍ക്ക് നേരെ ഉക്രൈന്‍ വ്യോമപ്രതിരോധ സേന തൊടുത്ത മിസൈലുകള്‍ ആകാം സ്ഫോടനങ്ങളുണ്ടാക്കിയതെന്ന് പറയുന്നു.

ചൈനയോട് റഷ്യ സാമ്ബത്തിക സഹായവും ആയുധസഹായവും ചോദിച്ചു എന്നത് അമേരിക്ക നടത്തുന്ന നുണപ്രചാരണമാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. ‘ഉക്രൈന്‍ പ്രശ്‌നത്തില്‍ ദുരുദ്ദേശ്യത്തോടെ യുഎസ് തുടര്‍ച്ചയായി ചൈനയ്‌ക്കെതിരെ നുണപ്രചാരണം നടത്തുകയാണ്. സമാധാന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാന്‍ ക്രിയാത്മക സഹകരണമാണ് ചൈന നല്‍കുന്നത്’- ഷാവോ ലിജിയന്‍ പറഞ്ഞു.
പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നീ ഉക്രൈന്‍റെ അതിര്‍ത്തി രാഷ്ട്രങ്ങള്‍ വഴി ഉക്രൈനിലേക്ക് ഒഴുകുന്ന ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹായങ്ങളും നിര്‍ത്താന്‍ റഷ്യ ശ്രമിക്കുന്നതായി പറയുന്നു. ഇതാണ് ഉക്രൈന്‍റെ ചെറുത്തുനില്‍പ് വീര്യം കുറയ്ക്കാനുള്ള മാര്‍ഗ്ഗമെന്നാണ് റഷ്യയുടെ കണ്ടെത്തല്‍.
റഷ്യയുടെ ഉക്രൈനും തമ്മിലുള്ള നാലാം റൗണ്ട് സമാധാനചര്‍ച്ച തിങ്കളാഴ്ച തുടങ്ങും. ചില സമാധാനനീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷ ഉക്രൈന്‍ പ്രകടിപ്പിക്കുന്നു.
ക്രൈമിയയില്‍ നിന്നും ഡോണ്‍ബാസിലേക്ക് റഷ്യ ഒരു കരമാര്‍ഗ്ഗ പ്രവേശനഇടനാഴി തുറന്നതായി റഷ്യ അവകാശപ്പെട്ടു. ക്രൈമിയയിലെ ഉപപ്രധാനമന്ത്രി ജ്യോര്‍ജ്ജി മുറാഡൊവ് ആണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ ക്രൈമിയയില്‍ നിന്നും മരിയുപോളിലേക്ക് എളുപ്പം പ്രവേശിക്കാനാകും. ഇതോടെ ഡൊണെസ്‌കിലെ റഷ്യന്‍ വിമതര്‍ക്ക് ആയുധമെത്തിക്കാന്‍ എളുപ്പമാകും. ഒപ്പം അസൊവ് കടലിലൂടെ പ്രധാന തുറമുഖങ്ങളിലേക്ക് പടയും പടക്കോപ്പുകളും എത്തിക്കാനാവും.
യുദ്ധം തുടങ്ങിയ ശേഷം ഏകദേശം 25 ലക്ഷം ഉക്രൈന്‍കാര്‍ രാജ്യംവിട്ടോടിപ്പോയതായി പറയുന്നു. ഇവര്‍ പോളണ്ട്, ഹംഗറി, റൊമാനിയ, മോള്‍ഡോവ എന്നിവിടങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. ഇതിന് പുറമെ യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മി, ആസ്ത്രിയ, ക്രോയേഷ്യ, എസ്‌റ്റോണിയ, ഗ്രീസ്, അയര്‍ലാന്‍റ്, ഇറ്റലി, ലിത്വാനിയ, നെതര്‍ലാന്‍റ്സ്, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നിവിടങ്ങളിലും അഭയം തേടിയിട്ടുണ്ട്.

Related Articles

Back to top button