KeralaLatest

തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂൾ ഹൈടെക്ക് ആകുന്നു

“Manju”

 

ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമെന്ന പ്രശസ്തി നേടിയ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്‌കൂൾ ഹൈടെക്ക് ആകുന്നു. ആർട്ട് ഗ്യാലറിയും, ആർകൈവ് റൂമുമടക്കം അത്യാധുനിക സൗകര്യങ്ങളാണ് സ്‌കൂളിൽ ഒരുക്കിയിരിക്കുന്നത്. 19 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ പല കാരണങ്ങളാൽ തിരുവനന്തപുരത്തിന്റെ അഭിമാനമാണ്. ഇപ്പോഴിതാ സ്‌കൂൾ പൂർണമായും ഹൈടെക്ക് ആയി മുഖം മിനുക്കുകയാണ്. വെറുതെ ഹൈടെക്ക് ആവുകയല്ല, സംസ്ഥാനത്തു ആദ്യമായി ഒരു സർക്കാർ സ്‌കൂളിൽ ആർട്ട് ഗ്യാലറിയും ആർക്കൈവ് റൂമും ആരംഭിക്കുന്നത് കോട്ടൺഹില്ലിലാണ്.

77,263 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണ് അത്യാധുനിക കെട്ടിടം പണി കഴിപ്പിച്ചിട്ടുള്ളത്. ആദ്യ നിലയിൽ ഫ്രണ്ട് ഓഫീസ്, പ്രിൻസിപ്പൽ റൂം,വിശാലമായ ലോബി, സ്മാർട്ട് റൂമുകൾക്ക് പുറമേ അഞ്ച് കമ്പ്യൂട്ടർ ലാബുകൾ, മറ്റു നിലകളിൽ ക്ലാസ് റൂമുകൾ, വിശാലമായ ലാബുകൾ, കോൺഫറൻസ് ഹാൾ, പാൻട്രി, ആധുനിക രീതിയിൽ മൂന്നു കോർട്ട് യാർഡുകൾ എന്നിവ സ്‌കൂളിലുണ്ട്. 19 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.

Related Articles

Back to top button