LatestThiruvananthapuram

തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം

“Manju”

തിരുവനന്തപുരം: ലോ കോളേജിൽ എസ്എഫ്‌ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ കോളേജിലെ വിദ്യാർത്ഥിനിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. യൂണിയന്റെ ഉദ്ഘാടനത്തിനിടെയാണ് സംഘർഷമുണ്ടായത്.

രാത്രി എട്ട് മണിയോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റ് ഫസ്ലയ്‌ക്കും മറ്റൊരു വിദ്യാർത്ഥിക്കുമാണ് പരിക്കേറ്റതെന്നാണ് കെഎസ് യു പ്രവർത്തകർ അറിയിച്ചത്. പരിക്കേറ്റവരെ പോലീസ് ആശുപത്രിയിൽ എത്തിച്ചു.

നേരത്തെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും കെഎസ് യു-എസ്എഫ്‌ഐ പ്രവർത്തകർക്കിടയിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഘർഷത്തിലേയ്‌ക്ക് വഴിമാറിയതെന്നാണ് ലോ കോളേജിലെ മറ്റ് വിദ്യാർത്ഥികൾ പറയുന്നത്. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.

Related Articles

Back to top button