IndiaLatest

ഇന്ത്യയുമായി സൗഹൃദത്തിനൊരുങ്ങി ചൈന

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ-ചെെന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ ചെെനീസ് വിദേശകാര്യ മന്ത്രി ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ സന്ദര്‍ശനത്തിന് മുമ്പായി അദ്ദേഹം നേപ്പാളിലെത്തും. സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ-ചെെന ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്ന മുതിര്‍ന്ന ചെെനീസ് നേതാവാകും വാങ് ചീ. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യാ-ചൈന സെെനിക ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. അതിര്‍ത്തിയിലെ ചുഷുല്‍ മോള്‍ഡോയില്‍ സെെനിക കമാന്‍ഡര്‍മാര്‍ 15-ാം വട്ട കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

സമീപ വര്‍ഷങ്ങളിലായി ഇന്ത്യയും ചെെനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ചില തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചെെനീസ് വിദേശകാര്യ മന്ത്രി വാങ് ചീ ഈ മാസം ആദ്യം പറഞ്ഞിരുന്നു. ന്യായവും നീതിയുക്തവുമായ ഒത്തുതീര്‍പ്പിനായി ഇരു രാജ്യങ്ങളും അതിര്‍ത്തി പ്രശ്‌നത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ തുല്യമായ കൂടിയാലോചനകളിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചില ശക്തികള്‍ ഇപ്പോഴും ഇന്ത്യയ്ക്കും ചെെനയ്ക്കുമിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും യുഎസിനെ പരാമര്‍ശിച്ച്‌ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button