LatestThiruvananthapuram

വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദവും അഴിമതി മുക്തവുമാകണം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദമാക്കുന്നതിനും അഴിമതിമുക്തമാക്കുന്നതിനും വില്ലേജ് ഓഫിസര്‍മാര്‍ക്ക് നേതൃപരമായ പങ്ക് നിര്‍വഹിക്കാനുണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായുള്ള ഓണ്‍ലൈന്‍ ത്രൈമാസ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന റവന്യു വകുപ്പിന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ആത്മാര്‍ത്ഥമായി ജോലി ചെയ്യുകയും ഇക്കഴിഞ്ഞ പ്രളയത്തിലുള്‍പ്പെടെ സ്തുത്യര്‍ഹമായ നിലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത റവന്യു വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അനുമോദിച്ചു.

അഴിമതിയും കെടുകാര്യസ്ഥതയും ഒരു കാരണവശാലും വകുപ്പില്‍ വച്ചുപൊറുപ്പിക്കില്ല. അതേ സമയം സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ യോഗത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ ഉന്നയിച്ച വിവിധ വിഷയങ്ങളിന്‍മേല്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ മന്ത്രി വിശദീകരിച്ചു. യോഗത്തില്‍ ലാന്റ് റവന്യു കമ്മീഷണര്‍ കെ ബിജു, ജോയിന്റ് കമ്മീഷണര്‍ ജെറോമിക് ജോര്‍ജ്ജ്, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button