India

കോവിഡ് : അഹമ്മദ് പട്ടേൽ ഗുരുതരവസ്ഥയിൽ

“Manju”

ന്യൂഡൽഹി• കോവിഡ് ചികിത്സയിലുള്ള കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിലേറെയായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്.

വൈറസ് ശ്വാസകോശത്തെയും മറ്റ് ആന്തരിക അവയവങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേത്തുര്‍ന്നാണ് ഞായറാഴ്ച ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു. ഇതിനിടെ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button