InternationalLatest

ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും

“Manju”

യു​ക്രെ​യ്‌​നി​ല്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി ന​വീ​ന്‍ ശേ​ഖ​ര​പ്പ​യു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. ഞാ​യ​റാ​ഴ്ച മൃ​ത​ദേ​ഹം ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​മെ​ന്ന വി​വ​രം ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ അ​റി​യി​ച്ചു.

കാര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. യുദ്ധത്തിന്റെ ഭാഗമായി മാര്‍ച്ച്‌ ഒന്നിന് നടന്ന ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. ഭക്ഷണം വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

Related Articles

Back to top button