IndiaLatest

പുകമഞ്ഞില്‍ മുങ്ങി ഡല്‍ഹി: ശ്വാസകോശ സംബന്ധമായ അനുഖമുള്ളവര്‍ ജാഗ്രത

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയേയും സമീപ പ്രദേശങ്ങളേയും മൂടി പുകമഞ്ഞ്. ദീപാവലിക്ക് ശേഷമുള്ള രണ്ടാം ദിനവും ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക വളരെ ഗുരുതര അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്.
നാളെ വൈകുന്നേരം ഏഴ് മണി മുതല്‍ മാത്രമാണ് അല്‍പം ആശ്വാസം പ്രതീക്ഷിക്കുന്നത്. എന്നാല്‍ വായു നിലാവര സൂചിക ഗുരുതരമായി തന്നെ തുടരുമെന്നും സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച്‌ (സഫര്‍) പറഞ്ഞു. വായുവിന്റെ ഗുണ നിലവാരം മോശമാകുന്നതിനാല്‍ ദീപാവലിയോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ നിരോധനം ലംഘിച്ച്‌ പടക്കം പൊട്ടിച്ചതാണ് വായു ഇത്രയും മോശമാകാന്‍ കാരണമെന്നാണ് അധികൃതര്‍ കരുതുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വായു നിലവാര സൂചികയെ അപേക്ഷിച്ച്‌ ഏറ്റവും അപകടകരമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അധികൃതര്‍ പറയുന്നു.
മൂടല്‍മഞ്ഞിന് സമാനമായ പുകമഞ്ഞാണ് ഡല്‍ഹി നഗരത്തെ മൂടിയിരിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് ഇതു കാരണമാകുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം നേരിട്ടിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശം. രൂക്ഷമായ പുകമഞ്ഞാണെന്നും, ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഒന്നും കാണാന്‍ സാധക്കില്ലെന്നും ഒരു സൈക്ലിസ്റ്റ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button