IndiaLatest

ഒറ്റക്കെട്ടായി നില്‍ക്കണം; ഗുലാം

“Manju”

ന്യൂഡല്‍ഹി : 1990-ലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണക്കാര്‍ പാകിസ്ഥാനും തീവ്രവാദികളുമാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.പണ്ഡിറ്റുകളുടെ വിഷയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവേക് അഗ്നിഹിത്രിയുടെ ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ ഇറങ്ങിയതിനെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരില്‍ ഭീകരത വര്‍ദ്ധിക്കാന്‍ കാരണം പാകിസ്ഥാന്‍ ഭീകരരാണെന്നും തീവ്രവാദികളുടെ ക്രൂരതയ്ക്ക് എല്ലാവരും ഇരകളായെന്നും അദ്ദേഹം പറഞ്ഞു. ജാതി-മത ഭേദമന്യേ എല്ലാവര്‍ക്കും നീതി ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ആസാദ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ സിനിമയുടെ പേര് പറഞ്ഞ് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നും ആസാദ് വ്യക്തമാക്കി.

Related Articles

Back to top button