KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം

“Manju”

സിന്ധുമോള്‍ ആര്‍

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്കും ഒരു ഉദ്യോഗസ്ഥനുംകൂടി കോവിഡ് സ്ഥിരീകിച്ചു. ബുധനാഴ്ച 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരെയും പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. കൂടുതല്‍ തടവുകാര്‍ക്കും ജീവനക്കാര്‍ക്കും വെള്ളിയാഴ്ച പരിശോധന നടത്തും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയ തടവുകാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

പത്താം ബ്ലോക്കിലെ 91 തടവുകാര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. ഇതിലാണ് 41 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ ബ്ലോക്കില്‍ ജോലിചെയ്ത രണ്ട് ജീവനക്കാരെ പരിശോധിച്ചപ്പോള്‍ ഒരാളുടെ ഫലം പോസിറ്റീവ് ആയി. രണ്ടു പേരുടെ കാര്യത്തില്‍ സംശയമുള്ളതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. വെള്ളിയാഴ്ച ഇരുനൂറോളം തടവുകാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തുമെന്ന് ജയില്‍ ഡിഐജി എസ് സന്തോഷ് പറഞ്ഞു.

Related Articles

Back to top button