KeralaLatest

ഇന്ത്യക്കാര്‍ക്ക് മാനസരോവര്‍ സന്ദര്‍ശിക്കാന്‍ ഉത്തരാഖണ്ഡ് വഴി ‍ ഉടന്‍ സാധിക്കും; ഗഡ്കരി

“Manju”

ന്യൂഡല്‍ഹി: 2023 ഡിസംബറോടെ ഇന്ത്യക്കാര്‍ക്ക് ചൈനയോ നേപ്പാളോ വഴി പോകാതെ കൈലാസ് മാനസരോവര്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചു.
ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ നിന്ന് നേരെ മാനസരോവറിലേക്ക് പോകാനുള്ള എത്താനുള്ള ഒരു റൂട്ട് രൂപപ്പെടുത്തുകയാണെന്ന് മന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡ് വഴിയുള്ള റൂട്ട് സമയം കുറയ്ക്കുക മാത്രമല്ല, നിലവിലെ അപകടകരമായ ട്രെക്കിംഗില്‍ നിന്ന് വ്യത്യസ്തമായി സുഗമമായ യാത്ര നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിനും ഡല്‍ഹിക്കും മുംബൈക്കും ഇടയിലുള്ള യാത്രാ സമയം വെട്ടിക്കുറയ്ക്കുന്ന ജമ്മു കശ്മീരിലെ റോഡ് കണക്റ്റിവിറ്റി മന്ത്രാലയം വര്‍ധിപ്പിക്കുകയാണെന്നും ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു. 7,000 കോടി രൂപയാണ് പദ്ധതികള്‍ക്ക് ചെലവാകുക.
“നാല് തുരങ്കങ്ങളാണ് നിര്‍മ്മിക്കുന്നത് – ലഡാക്ക് മുതല്‍ കാര്‍ഗില്‍, കാര്‍ഗില്‍ മുതല്‍ ഇസഡ്-മോര്‍, ഇസഡ്-മോര്‍ മുതല്‍ ശ്രീനഗര്‍, ശ്രീനഗര്‍ മുതല്‍ ജമ്മു വരെ. സോജില തുരങ്കത്തില്‍ ഇതിനകം ജോലികള്‍ പുരോഗമിക്കുകയാണ്. ഏകദേശം 1000 തൊഴിലാളികള്‍ നിലവില്‍ സൈറ്റിലുണ്ട്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 2024 വരെ സമയപരിധി നല്‍കിയിട്ടുണ്ട്,” മന്ത്രി പറഞ്ഞു.

നിര്‍മ്മാണത്തിലിരിക്കുന്ന ഡല്‍ഹി-അമൃത്സര്‍-കത്ര എക്‌സ്പ്രസ് വേ ഡല്‍ഹിക്കും ശ്രീനഗറിനും ഇടയിലുള്ള യാത്ര വെറും എട്ട് മണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. റോഡ് മന്ത്രാലയം വഴിയോര സൗകര്യങ്ങളോടെ 650 ഹൈവേകള്‍ സജ്ജീകരിക്കുമെന്ന് ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു.
“ഞങ്ങള്‍ 28 ഹൈവേകള്‍ വികസിപ്പിക്കുന്നു, അവയില്‍ വിമാനങ്ങള്‍ക്ക് അടിയന്തര ലാന്‍ഡിംഗ് സൗകര്യമുണ്ട്. ഡ്രോണുകള്‍ക്കും അവിടെ ഇറങ്ങാനാകും. അപകടമുണ്ടായാല്‍ ഹെലികോപ്റ്റര്‍ ആംബുലന്‍സിനും അവിടെ ഇറങ്ങാനാകും. അദ്ദേഹം പറഞ്ഞു.
ദേശീയ പാതകള്‍ കടന്നുപോകുന്നിടത്തെല്ലാം റോഡ് മേല്‍പ്പാലങ്ങളോ ആര്‍ഒബികളോ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. റെയില്‍വേ ക്രോസിംഗുകളില്‍ നിന്ന് ദേശീയ പാതകളെ ഒഴിവാക്കാനുള്ള മോഹ പദ്ധതിയായ സേതു ഭാരതത്തിന് കീഴിലാണ് ഈ സംരംഭം വരുന്നത്.
“ധനമന്ത്രി ഈ വര്‍ഷം ഞങ്ങള്‍ക്ക് 1,600 കോടി രൂപ അധികം നല്‍കി. ഞങ്ങള്‍ അത് സേതു ഭരതത്തിന് അനുവദിച്ചു. നിങ്ങളുടെ നിയോജക മണ്ഡലത്തില്‍ ഒരു റോഡ് മേല്‍പ്പാലം ആവശ്യമാണെങ്കില്‍ ആ നിര്‍ദ്ദേശം അയയ്ക്കുക. ഞങ്ങള്‍ അത് ഉണ്ടാക്കും,” ഗഡ്കരി പറഞ്ഞു.

Related Articles

Back to top button