InternationalLatest

വിമാനത്തിന് യുവാവിന്‍റെ ബോംബ് ഭീഷണി

“Manju”

ചെന്നൈ: സഹോദരിയുടെ യാത്ര മുടക്കാന്‍ ചെന്നൈ-ദുബായ് ഇന്‍ഡിഗോ വിമാനത്തിന് യുവാവിന്‍റെ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍നിന്ന് 174 യാത്രക്കാരുമായി വിമാനം പുറപ്പെടാനിരിക്കെയാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. വിമാനത്തില്‍ സ്ഫോടക വസ്തുക്കളുമായി യാത്രക്കാരന്‍ കയറിയിട്ടുണ്ടെന്നായിരുന്നു സന്ദേശം. സ്വന്തം സഹോദരി ദുബായിയിലേക്ക് പോകുന്നത് തടയാന്‍ ചെന്നൈ മണലി സ്വദേശിയായ മാരിശെല്‍വനാണ് (35) ഫോണ്‍ ചെയ്തത്. യാത്ര തടയാനാണ് പദ്ധതിയെന്ന് വ്യക്തമായതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരി മാരീശ്വരി ഭര്‍ത്താവിനൊപ്പം ഇതേ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനിരിക്കയാണെന്നും അനുജത്തിയെ വേര്‍പിരിഞ്ഞ് കഴിയാന്‍ ആഗ്രഹിക്കാത്തതിനാലാണ് ഭീഷണി ഉയര്‍ത്തിയതെന്നും മൊഴി നല്‍കിയെന്ന് പൊലീസ് പറഞ്ഞു. ബോംബ് ഭീഷണിയെത്തുടര്‍ന്ന് ആറു മണിക്കൂറിലധികമാണ് വിമാനം വൈകിയത്.

Related Articles

Back to top button