KeralaLatest

കേരളത്തില്‍ 128 ഹോട്ട്‌സ്‌പോട്ടുകള്‍, ഇന്ന് പുതുതായി 6 ഇടങ്ങളില്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ പുതുതായി ആറ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യപിച്ചു.കൊല്ലം ജില്ലയിലെ അദിച്ചനല്ലൂര്‍, വയമാടി ജില്ലയിലെ മുട്ടില്‍, എറണാകുളം ജില്ലയിലെ കൊച്ചി കോര്‍പ്പറേഷന്‍, കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍, പടന്ന, ഈസ്റ്റ് ഏളേരി, എന്നിവിടങ്ങളാണ് പുതുതായി ഹോട്ട്‌സ്‌പോര്‍ട്ടുകളായി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ 128 ആയി.

സംസ്ഥാനത്ത് ഇന്നും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുള്ളത്.
82 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്നും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 24 പേര്‍ക്ക് ഇന്ന് കൊവിഡ് ഫലം നെഗറ്റീവ് ആയിട്ടുണ്ട്.തിരുവനന്തപുരത്ത് 6 പേരും കൊല്ലത്ത് രണ്ട് പേരും കോട്ടയത്ത് മൂന്ന് പേരും തൃശൂര്‍ ഒരാളും കോഴിക്കോട് 5 പേരും കണ്ണൂര്‍ രണ്ട് പേരും കാസര്‍ഗോഡ് നാല് പേരും ആലപ്പുഴ ഒരാളുമാണ് നെഗറ്റീവ് ആയത്.

തിരുവനന്തപുരത്ത് 14 പേര്‍ കൊവിഡ് പോസിറ്റീവായി. മലപ്പുറത്ത് 11 പേരും ഇടുക്കിയില്‍ 9 പേരും കോട്ടയം എട്ട് പേരും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 7 പേരും പാലക്കാടും എറണാകുളത്തും കൊല്ലത്തും 5 പേര്‍ക്കും തൃശൂര്‍ നാല് പേര്‍ക്കും കാസര്‍ഗോഡ് മൂന്ന് പേര്‍ക്കും കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ 2 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരില്‍ ഒരാളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 632 പേരാണ് ചികിത്സയിലുളളത്. 160304 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉളളത്. 1440 പേരാണ് ആശുപത്രികളില്‍ ഉളളത്. 158861 പേര്‍ വീടുകളിലടക്കം ക്വാറന്റൈനിലുളളത്. ഇന്ന് 241 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുളളത്.

Related Articles

Back to top button