IndiaLatest

ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതികളില്ല

“Manju”

ഡല്‍ഹി ; ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യന്‍ റെയില്‍വേയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കേന്ദ്രവുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്നും വൈഷ്ണവ് പറഞ്ഞു.

“ഇന്ത്യയിലെ റെയില്‍വേ സ്‌റ്റേഷനുകള്‍, റെയില്‍വേ ട്രാക്കുകള്‍, സിഗ്നല്‍ സംവിധാനം, ട്രെയിന്‍ കോച്ചുകള്‍, എല്ലാം കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ ഒരു പദ്ധതിയും നടക്കുന്നില്ല. റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് പീയൂഷ് ഗോയല്‍ പോലും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് – വൈഷ്ണവ് പറഞ്ഞു.

Related Articles

Back to top button