IndiaKeralaLatest

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല

“Manju”

ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ ഉമ്മന്‍ ചാണ്ടിയാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരീഖ് അന്‍വറന്റെ പ്രതികരണം. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്ന ഘട്ടത്തില്‍ പുതിയ അധ്യക്ഷനെ പാര്‍ട്ടി തെരഞ്ഞെടുക്കുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
അതേസമയം വരുന്ന തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ആര്‍ക്കും സീറ്റ് നല്‍കില്ലെന്നും വിജയ സാധ്യത നോക്കിയായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും അദ്ദേഹം പറഞ്ഞു. ‘തെരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാരോട് ആലോചിച്ച ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ. മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന് തീരുമാനിച്ചാല്‍ പാര്‍ട്ടി പുതിയ അധ്യക്ഷനെ കുറിച്ചാലോചിക്കും,’ താരീഖ് അന്‍വര്‍ പറഞ്ഞു. കെ വി തോമസ് പാര്‍ട്ടി വിടുമെന്നത് അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ഏറ്റവും വിശ്വസ്തനായ പോരാളിയാണെന്നരിക്കെ അദ്ദേഹത്തിനെങ്ങനെയാണ് പാര്‍ട്ടി വിട്ട് പുറത്ത് പോവാനാവുകയെന്നും താരീഖ് അന്‍വര്‍ ചോദിച്ചു.

Related Articles

Back to top button