IndiaLatest

കേരളത്തിന് 3 മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകൂടി

“Manju”

ന്യൂഡല്‍ഹി: കേരളത്തിന് മൂന്ന് പുതിയ മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകൂടി അനുവദിക്കാമെന്ന് കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രി പശുപതിനാഥ് പരസ് ഉറപ്പുനല്‍കിയാതായി മന്ത്രി പി രാജീവ് അറിയിച്ചു. ഇതിനായി 10 ഏക്കറില്‍താഴെ സ്ഥലം മതിയാകും.

നേരത്തേ അനുവദിച്ച ചേര്‍ത്തലയിലെ സീഫുഡ് പാര്‍ക്കിന്റെ ഉദ്ഘാടനം ജനുവരിയിലുണ്ടാകും. കേന്ദ്ര മന്ത്രിയുമെത്തും. ഭക്ഷ്യസംസ്‌കരണ മേഖലയ്ക്കായി ഒരു ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു. കൂടാതെ സാറ്റലൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയില്‍ അനുവദിക്കാമെന്ന് അറിയിച്ചു.

Related Articles

Back to top button