KeralaLatestThiruvananthapuram

പദ്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവില്‍ നവീകരണത്തിന് 7 കിലോ സ്വര്‍ണം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തില ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ സംഭാവനയായി മാത്രം ഇതുവരെ ലഭിച്ചത് ഏഴര കിലോഗ്രാം സ്വര്‍ണം. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ക്ഷേത്ര നവീകരണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ശ്രീകോവില്‍ സ്വര്‍ണം പൂശുന്നത്

‍ ഏഴ് അടുക്കുകളായി സ്വര്‍ണം പൂശാന്‍ 18 കിലോ സ്വര്‍ണം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. തഞ്ചാവൂരില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് പണി നടത്തുന്നത്.

നവീകരണത്തിന് ആവശ്യമുള്ള സ്വര്‍ണം മുഴുവന്‍ സംഭാവനയായി സ്വീകരിക്കാനാണ് തീരുമാനം. ഇതില്‍ കുറവു വന്നാല്‍ അടുക്കുകളുടെ എണ്ണം കുറയ്ക്കും. ഇതിനകം തന്നെ രണ്ട് താഴികക്കുടങ്ങള്‍ പൂര്‍ണമായി സ്വര്‍ണം പൂശി കഴിഞ്ഞു. 410 ഗ്രാം (51.25 പവന്‍) വീതം സ്വര്‍ണമാണ് ഓരോ താഴികക്കുടങ്ങളിലും ഉപയോഗിച്ചത്. ഇനി ഒരു താഴികക്കുടം സ്വര്‍ണം പൂശാനായി അവശേഷിക്കുന്നുണ്ട്.

അതേസമയം കൊറോണയും ലോക്ഡൗണും മൂലം നിലവില്‍ ക്ഷേത്രത്തിന്റെ നവീകരണം മുടങ്ങിയിരിക്കുകയാണ്. സ്വര്‍ണം പൂശുന്നത് ഉടന്‍ പുനരാരംഭിക്കുമെന്ന് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന്‍ അറിയിച്ചു.

Related Articles

Back to top button