KeralaKollamLatest

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക് കോവിഡ്

“Manju”

കൊല്ലം: രണ്ടു ഡോസ് പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിക്ക് കോവിഡ് ബാധിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം മൂന്നിനാണ് ഇവര്‍ രണ്ടാം ഡോസ് സ്വീകരിച്ചത്.

വാക്‌സിന്റെ 2 ഡോസ് സ്വീകരിച്ച ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ കോവിഡിനെതിരായ ആന്റിബോഡി ശരീരത്തില്‍ ഉല്‍പാദിപ്പിക്കുകയുള്ളൂ. അതിനാല്‍ ഇക്കാലയളവില്‍ ജാഗ്രത തുടരണമെന്നും മുന്‍കരുതലുകളില്‍ വീഴ്ച വരുത്തിയാല്‍ കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Related Articles

Back to top button