KeralaLatest

പരീക്ഷ മാറ്റിവെയ്ക്കണം; ഹൈക്കോടതിയെ സമീപിച്ച്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

“Manju”

കൊച്ചി ; സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ 2300ഓളം ഫൈനല്‍ ഇയര്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന് കീഴിലെ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.

ഹൈക്കോടതിയില്‍ ഇത്രയധികം പേര്‍ ഒരേ ആവശ്യത്തിനായി ഒരുമിച്ച്‌ മുന്നോട്ട് വരുന്ന സാഹചര്യങ്ങള്‍ അധികമുണ്ടാവാറില്ല. ആവശ്യത്തിന് ക്ലാസുകള്‍ ലഭിക്കാത്തതും ക്ലിനിക്കല്‍ പരിചയം ലഭിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ പരീക്ഷ മാറ്റിവെക്കാനായി ആവശ്യപ്പെടുന്നത്.

Related Articles

Back to top button