InternationalLatest

കടലാമയിറച്ചി കഴിച്ച കുട്ടികള്‍ മരിച്ചു

“Manju”

ടാന്‍സാനിയയില്‍ കടലാമയിറച്ചി കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചു.22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പേംമ്പ നോര്‍ത്ത് റീജിയണല്‍ പോലീസ് കമാന്‍ഡര്‍ ജുമാ സാദി പറഞ്ഞു. വെളളിയാഴ്ചയാണ് ഇവര്‍ കടലാമയുടെ ഇറച്ചി കഴിച്ചത്. ക്രമേണ ഓരോരുത്തര്‍ക്കായി അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് കുട്ടികളും ഉണ്ട്. ഇവരുടെ നിലയും ഗുരുതരമാണെന്ന് ജുമാ സാദി കൂട്ടിച്ചേര്‍ത്തു. ഇറച്ചിയില്‍ വിഷം കലര്‍ന്നതായി സംശയിക്കുന്നുണ്ട്. ഇതാകാം ദുരന്ത കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Back to top button