LatestThiruvananthapuram

പഴകുറ്റിപാലത്തിലൂടെയുള്ള ഗതാഗതത്തിന് 20 മുതല്‍ നിരോധനം

“Manju”

തിരുവനന്തപുരം: പഴകുറ്റി-മംഗലപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി പഴകുറ്റിപ്പാലത്തിലൂടെയുള്ള ഗതാഗതം ഡിസംബര്‍ 20 മുതല്‍ നിരോധിച്ചതായി കെ.ആര്‍.എഫ്.ബി, തിരുവനന്തരപുരം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുനര്‍നിര്‍മണത്തിന്റെ ഭാഗമായി പാലം പൊളിക്കുന്നതിനാലാണ് ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നത്.

പഴകുറ്റിയില്‍ നിന്ന് വെമ്പായം പോകേണ്ടുന്നവര്‍ പഴകുറ്റി-കല്ലമ്പാറ-വാളിക്കോട് നിന്നും വലതുഭാഗത്തേക്ക് തിരിഞ്ഞ് ചെന്തിപ്പൂര് ചെന്ന് വീണ്ടും വലതുതിരിഞ്ഞ് പൂവത്തൂര്‍ സ്‌കൂള്‍-ഇരഞ്ചിയം പാല്‍ സൊസൈറ്റി വഴി യാത്ര ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ പഴകുറ്റി-പുത്തന്‍പാലം ഇടതുതിരിഞ്ഞ് മൂഴി-ഇടതുതിരിഞ്ഞ് വേങ്കവിള വന്ന് പഴകുറ്റി വെമ്പായം റോഡിലേക്കു കയറാവുന്നതാണെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Back to top button