KeralaLatest

ഇടിയിറച്ചിയിലും മായം

“Manju”

ഉണക്ക ഇറച്ചിയില്‍ മായം ചേര്‍ത്ത് വില്‍പ്പന നടക്കുന്നത് വ്യാപകമാകുന്നു. ഉണക്കി എടുക്കുന്ന ഇറച്ചി വളരെ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്നതിനാല്‍ ആവശ്യക്കാരും ഏറെയാണ്.
പോത്തിറച്ചി ഉപ്പും കുരുമുളകും ചേര്‍ത്ത് പുകയിട്ട് ഉണക്കിയെടുക്കുകയാണ് സാധാരണ ചെയ്യുന്നത്. ഫാറ്റ് നീക്കം ചെയ്താണ് ഉണക്കുന്നത്. വിദേശ രാജ്യങ്ങളിലേയ്ക്കും അന്യസംസ്ഥാനങ്ങളിലേക്കും പോകുന്ന ആയിരക്കണക്കിന് മലയാളികളാണ് ഉണക്ക ഇറച്ചിയോ ഇടിയിറച്ചിയോ കൂടുതലായി വാങ്ങുന്നത്. ഇതിന്റെ വിപണന സാദ്ധ്യത വര്‍ദ്ധിച്ചതോടെ വന്‍ ബിസിനസ് ആയി മാറുകയും ചെയ്തു. കടകള്‍ വഴി വലിയതോതില്‍ വില്‍പ്പന കുറവാണ്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയാണ് കൂടുതല്‍ കച്ചവടം നടക്കുന്നത്. ഉണക്കിയെടുക്കുന്ന ഇറച്ചി വില്‍നയില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
ഒരു കിലോ ഉണക്ക ഇറച്ചിക്ക് 2100 രൂപയാണ് വില. 250 ഗ്രാമിന് 575 രൂപ വരെ ഈടാക്കും. ആവശ്യക്കാര്‍ ഏറിയതോടെ ഉണക്ക ഇറച്ചിയും ഇടിയിറച്ചിയും ഉണ്ടാക്കി വില്‍പ്പന നടത്തുന്നതിലും കൃത്രിമത്വം വര്‍ദ്ധിച്ചു. മറ്റ് ഇറച്ചികളും ഭക്ഷ്യ യോഗ്യമല്ലാത്ത വേസ്റ്റും കാലപ്പഴക്കം ചെന്ന ഇറച്ചിയും എല്ലാം ഉണക്കയിറച്ചി എന്ന രീതിയില്‍ വില്‍പ്പന നടത്തുകയാണ്. നിലവില്‍, പോത്തിറച്ചിക്ക് വിപണിയില്‍ നല്ല വില ലഭിക്കുന്നുണ്ട്. ഇതിനാല്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന മറ്റു മാംസമാണ് ഉണക്കയിറച്ചിക്ക് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് വയറിളക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി പറയുന്നു.
ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നത് മൂലം ഇത് വാങ്ങിച്ച്‌ ഉപയോഗിക്കുന്ന ആളുകള്‍ക്ക് പരാതിപ്പെടാനും സാധിക്കുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് എടുത്ത് ഉണക്ക ഇറച്ചി വില്‍പന നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍, മാനദണ്ഡം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്. ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ് പറയുന്നു. ഗുണനിലവാരമുള്ള ഇറച്ചിയാണ് ഇടിയിറച്ചിയായി വിപണിയില്‍ എത്തുന്നതെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നടപടി സ്വീകരിക്കണം.

Related Articles

Back to top button