InternationalLatest

അവിശ്വാസപ്രമേയ ചര്‍ച്ച ഇന്ന് തുടങ്ങും

“Manju”

പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും പ്രധാനമന്ത്രിയുമായ ഇംറാന്‍ ഖാന്റെ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ച ഇന്ന് പാക് ദേശീയ അസംബ്ലിയില്‍ നടക്കും.ഇമ്രാന്‍ സര്‍ക്കാരിലെ പ്രധാന സഖ്യകക്ഷി മുത്തഹിദ ഖൗമി മൂവ്മെന്റ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച്‌ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കേ വന്‍ വെല്ലുവിളിയാണ് പാകിസ്താന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റനും സംഘവും രാഷ്ട്രീയ ഇന്നിംഗ്‌സില്‍ നേരിടുന്നത്. സ്വന്തം ടീമിനകത്ത് നിന്നുള്ള കാലുവാരല്‍ വേറെയും നേരിടുന്നുണ്ട്.

അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ച ഇന്ന് ആരംഭിക്കവേ ഇംറാന്‍ സര്‍ക്കാരിന് അധികാരം നിലനിര്‍ത്താനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പാണ്. സര്‍ക്കാരിലെ പ്രധാന സഖ്യകക്ഷിയായ മുത്തഹിദ ഖൗമി മൂവ്മെന്റ് ഇന്നലെ പ്രതിപക്ഷത്തോടൊപ്പെം ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ നാഷണല്‍ അസംബ്ലിയിലെ അംഗങ്ങളുടെ പിന്തുണയില്‍ ഇംറാന്‍ വളരെ പിന്നിലാണ്. ഇംറാന്‍ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മന്ത്രി ശൈഖ് റാഷിദ് അറിയിച്ചിരുന്നെങ്കിലും പിന്നീടത് റദ്ദാക്കി. അതിനാല്‍ തന്നെ ഇംറാന്‍ ഇന്ന് എന്ത് നിലപാടെടുക്കുമെന്നതിനെപറ്റി വ്യക്തതയില്ല. ഇംറാനെ വധിക്കാന്‍ ഗൂഡാലോചന നടന്നതായും പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലാണെന്നും ജലമന്ത്രി ഫൈസല്‍ വവാദ പറഞ്ഞിരുന്നു.

Related Articles

Back to top button