InternationalLatest

മറഡോണക്ക് കണ്ണീരോടെ വിട; വിലാപയാത്രയിൽ സംഘര്‍ഷം

“Manju”

ബ്യൂണസ് ഐറിസ് • ഇതിഹാസ ഫുട്ബോൾ താരം ഡിയേഗോ അർമാൻഡോ മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം. മൃതദേഹം അര്‍ജന്റീനയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലെ പൊതുദര്‍ശനത്തിനുശേഷം ബെല്ല വിസ്ത ശ്മശാനത്തിൽ സംസ്കരിച്ചു. മറഡോണയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

വിലാപയാത്രയ്ക്കിടെ ആരാധകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബ്യൂണസ് ഐറിസിലെ തെരുവുകള്‍ മുതല്‍ ലോകമാകെയുളള ആരാധകര്‍ പ്രിയതാരത്തിന് ആദരമര്‍പ്പിച്ചു. തലച്ചോറിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു.

1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത മറഡോണ ലോക ഫുട്ബോളിലെ ജീവിക്കുന്ന ഇതിഹാസമായത് കളിക്കളത്തിലെ അനിതര സാധാരണമായ മാന്ത്രികത കൊണ്ടായിരുന്നു. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ 2–1 വിജയം നേടിയ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോൾ ഫുട്ബോൾ പ്രേമികൾക്കിന്നുമൊരു വിസ്മയമാണ്.

മറഡോണയുടെ വിടവാങ്ങലിൽ അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് സമൂഹ മാധ്യമത്തിൽ കുറിച്ചതിങ്ങനെ – ‘താങ്കൾ നമ്മളെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. നമ്മളെ സന്തോഷത്തിൽ ആറാടിച്ചു. ഏവർക്കും മേൽ വലിയവനാണ് താങ്കൾ. ഇവിടെ ഉണ്ടായിരുന്നതിൽ നന്ദി ഡിയേഗോ. ഇത് നമ്മുടെ ജീവിതനഷ്ടമാണ്’.

Related Articles

Back to top button