KeralaLatest

ധര്‍മ്മരാജനെ ആറര മണിക്കൂര്‍ ചോദ്യം ചെയ്തു

“Manju”

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സംഭവത്തില്‍ പറയാനുള്ള തെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍ പറഞ്ഞു.

അതേസമയം നേരത്തെ കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍. 3 കിടക്കകളുള്ള മുറിയാണ് ബുക്ക് ചെയ്ത തെന്നും ഹോട്ടല്‍ ജീവനക്കാരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button