LatestTech

യന്തിരന്റെ കൂട്ടുകാരന്‍

“Manju”

അടൂര്‍: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കോട്ടമുകള്‍ സ്വദേശി സിദാന്‍ ഷെനാസിന്‌ കളിക്കൂട്ടുകാരന്‍ ഒരു റോബോട്ടാണ്‌.
റാസ്ലി എന്നാണ്‌ യന്തിരന്റെ പേര്‌. അതിനെ നിര്‍മിച്ചത്‌ സിദാന്‍ തന്നെയാണ്‌. ലോക്‌ഡൗണിലൂടെ കിട്ടിയ ഒഴിവുകാലമാണ്‌ റാസ്ലിയെ നിര്‍മിക്കാന്‍ സിദ്ദാന്‌ സഹായമായത്‌.
യുട്യുബിലൂടെയാണ്‌ സിദാന്‍ റോബോട്ടുകള്‍ ഉണ്ടാക്കുന്നതിനെ പറ്റി മനസിലാക്കിയത്‌. പിന്നീട്‌ പുറംചട്ട നിര്‍മ്മിക്കാനാവശ്യമായ അലൂമിനിയം നാട്ടില്‍ നിന്നും വാങ്ങി. ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ ഓണ്‍ലൈനിലൂടെയാണ്‌ വാങ്ങിയത്‌. ഒരു വര്‍ഷത്തെ പ്രയത്‌നം കൊണ്ട്‌ നിര്‍മാണം പൂര്‍ത്തിയായി. റാസ്ലി ഇര്‍പ്പാള്‍ സിദാനും സഹോദരങ്ങള്‍ക്കും കളിക്കൂട്ടുകാരനെപ്പൊലെയാണ്‌. നടക്കുകയും കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്യുന്ന റാസ്ലി ചോദ്യങ്ങളോട്‌ പ്രതികരിക്കുകയും മറുപടി കണ്ടെത്തി പറയുകയും ചെയ്യും.
പതിനായിരത്തോളം രൂപ ചെലവിലാണ്‌ യന്ത്രമനുഷ്യന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. മാതാപിതാക്കള്‍ക്ക്‌ അമിത ഭാരം നല്‍കാതിരിക്കാന്‍ യന്ത്രമനുഷ്യന്റെ ശരീരത്തില്‍ തന്നെ ഘടിപ്പിക്കുന്ന മോണിട്ടറും കീ ബോര്‍ഡും ഒഴിവാക്കി സാധാരണ കമ്ബ്യൂട്ടറില്‍ കണക്‌ട്‌ ചെയ്‌തിരിക്കുകയാണ്‌. വിദേശത്ത്‌ ജോലി ചെയ്യുന്ന പിതാവ്‌ ഷെനാസും ഉമ്മ ഷെറിനും എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ട്‌.

Related Articles

Back to top button