KeralaLatest

ലഹരി ഉപയോഗം ഫ്ലാറ്റ് മോഡലിൽ

“Manju”

കൊച്ചി തൃക്കാക്കരയില്‍ ലഹരിമരുന്നുകളുമായി അഞ്ച് യുവാക്കള്‍ക്കൊപ്പം യുവതിയെ പൊലീസ് പിടികൂടിയ സംഭവത്തില്‍ പുറത്തു വരുന്നത് നിര്‍ണായക വിവരങ്ങളാണ്.
യുവതിയുടെ മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളില്‍ ഒരാളായ അനീഷിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു. എറണാകുളത്ത് ജോലിക്കായി പോകുകയാണ് എന്ന് പറഞ്ഞാണ് ഇയാള്‍ നാട്ടില്‍ നിന്നും ഇവിടേക്ക് വന്നത്. പിന്നീട് ലഹരി മാഫിയ സംഘത്തിന്റെ വലയില്‍പെടുകയായിരുന്നു.
പ്രതികള്‍ എല്ലാവരും മയക്കു മരുന്ന് വില്‍പ്പന നടത്തുന്നവരാണ്. കോഴിക്കോട് ബാലുശേരി നെന്മണ്ട ചാലിക്കണ്ടി ഷിനോ മെര്‍വിന്‍ (28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സജന ഭവനില്‍ റിജു (38), കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് ചെങ്ങലില്‍ അനീഷ് അനി (25), കരുനാഗപ്പിള്ളി കടത്തൂര്‍ നസീം നിവാസില്‍ നജീം ഷംസുദ്ദീന്‍ (40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയ ബിജു (20), കായംകുളം പുതുപ്പാടി സ്വദേശി അതുല്‍ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
നാടകീയമായ സംഭവങ്ങളാണ് ഈ റെയ്ഡിനിടെ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. ലഹരിവിരുന്ന് നടക്കുന്നെന്ന വിവരത്തെതുടര്‍ന്ന് പൊലീസ് എത്തിയതറിഞ്ഞ്, 15 നിലയുള്ള ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനു വീണു പരുക്കേല്‍ക്കുകയും ചെയ്തു. കാര്‍ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിനു പരുക്കേറ്റു. ഷീറ്റില്‍ വീണതു കൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടത്.
പതിവായി ലഹരി ഉപയോഗിക്കുന്ന സംഘമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. പുതുവത്സരത്തില്‍ ലഹരി സംഘങ്ങള്‍ സജീവമാകുമെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ഉപയോഗിച്ച സംഘത്തെ പിടികൂടിയത്. വിവരം രഹസ്യമായി അറിഞ്ഞാണ് എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്.
ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇവര്‍. പിടിയിലായവരില്‍ പലരും ഫ്‌ളാറ്റിലെ താമസക്കാരായിരുന്നു. അതായത് മയക്കു മരുന്ന് കച്ചവടത്തില്‍ സംശയം ഉണ്ടാകാതിരിക്കാന്‍ പ്രതികള്‍ എല്ലാം ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്നുവെന്നതാണ് തെളിയുന്നത്. പുറത്തു നിന്ന് ഫ്‌ളാറ്റിലേക്ക് ആളുകളെത്തുന്നത് പലവിധ സംശയങ്ങളും ഉണ്ടാക്കും. ഇത് മനസ്സിലാക്കിയാണ് സമാന മനസ്‌കര്‍ ഒരേ ഫ്‌ളാറ്റില്‍ താമസമാക്കിയത്.

Related Articles

Back to top button