KeralaLatest

സപ്തതിയിലെത്തിയ ഡോ. കെ.ആർ.എസ്സ്. നായരെ ആദരിച്ചു

“Manju”


പാലാരിവട്ടം: ശാന്തിഗിരി ആശ്രമം ഹ്യുമന്‍ റിസോഴ്സസ്  ഡിപ്പാര്‍ട്ട്മെന്റ് സീനിയർ ജനറൽ മാനേജരും ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണും (ഹ്യുമന്‍ റിസോഴ്സസ്), നിരവധി മോട്ടിവേഷണല്‍ ഗ്രന്ഥങ്ങളുടെ രചയിതാവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്രെയിനറുമായ  ഡോ. കെ ആർ എസ് നായരുടെ സപ്തതി ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ വെച്ച് ആദരിച്ചു. ആശ്രമം ബ്രാഞ്ച് ഇൻ‌ചാർജമാരായ സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, ജനനി തേജസി ജ്ഞാനതപസ്വിനി എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുകയും പിറന്നാൾ സമ്മാനം നൽകുകയും ചെയ്തു. ബ്രഹ്മചാരി അനൂപ് ടി പി, അഡ്വൈസറി കമ്മറ്റി അഡ്വൈസര്‍ (പ്ലാനിംഗ്) സതീശൻ ആർ., ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പുഷ്പരാജ് ബി. എസ് , ഏരിയ അസിസ്റ്റനറ് മാനേജർ അഖിൽ ജെ.എൽ., കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ സുനിൽ കുമാർ, പളനിയപ്പൻ തുടങ്ങിയവരും ആശ്രമം അന്തേവാസികളും വിശ്വാസികളും ചടങ്ങിൽ പങ്കു ചേർന്നു.

Related Articles

Back to top button