KeralaLatest

മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

“Manju”

സന്നിധാനം: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നാളെ മുതൽ മാത്രമെ ഭക്തരെ ദർശനത്തിനായി കടത്തിവിടുകയുള്ളൂ. വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിനുള്ള പാസ് ലഭിച്ചവർക്ക് മാത്രമെ ഇക്കുറിയും ശബരിമലയിലേക്ക് പ്രവേശനമുള്ളൂ.

ഇത്തവണ ദിവസേന പതിനായിരം പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 48 മണിക്കൂറിനുളളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. മീനമാസ പൂജകൾക്ക് ശേഷം 19 മുതൽ ശബരിമല ഉത്സവത്തിന് കൊടിയേറും.

27ന് രാത്രി പളളിവേട്ടയും 28ന് ഉച്ചയ്ക്ക് ശേഷം പമ്പയിൽ ആറാട്ടും നടക്കും. 28ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. വിഷുവിനായി ക്ഷേത്രനട ഏപ്രിൽ 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും.

Related Articles

Back to top button