InternationalLatest

ശമ്പളം -15 ലക്ഷം; ജോലി – വര്‍ഷത്തില്‍ രണ്ടുതവണ ബള്‍ബ് മാറ്റല്‍

“Manju”

അമേരിക്കന്‍ എഞ്ചിനീയറായ കെവിന്‍ ഷമ്മിറ്റിന്റെത് ഒരു ഒന്നൊന്നര ജോലിയാണ്. ആറ് മാസം കൂടുമ്ബോള്‍ ഒരു ബള്‍ബ് മാറ്റുകയാണ് അദ്ദേഹത്തിന്റെ ജോലി.
എന്നാല്‍ ഇതിനായി കമ്ബനി നല്‍കുന്നത് 15 ലക്ഷം രൂപയാണെന്ന് അറിഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസമായിരിക്കും.
ഒരു ടിവി ടവറിന്റെ ഏറ്റവും തുഞ്ചത്ത് ഘടിപ്പിച്ചിരിക്കുന്ന ബള്‍ബ് മാറ്റുകയാണ് ഇദ്ദേഹത്തിന്റെ തൊഴില്‍. ഈ ടവറിന് ഉയരം 1,500 അടിയാണ്. അതിനാല്‍ അത്രയും ഉയരം കയറി വേണം ടവറിന്റെ അറ്റത്ത് എത്തുവാന്‍. അവിടെയാണ് ആറ് മാസം കൂടുമ്ബോള്‍ മാത്രം മാറ്റിവെക്കേണ്ട ബള്‍ബിരിക്കുന്നത്.
അത്രയേറെ അപകടസാധ്യതയുള്ള തൊഴിലായതിനാലാണ് ജോലിക്ക് ഇത്രയുമധികം വരുമാനം. വളരെയധികം ശ്രദ്ധിച്ച്‌ ചെയ്യേണ്ടതിനാല്‍ ജോലിഭാരം കൂടുതലാണ്. ഇലക്‌ട്രിക്കലായുള്ള നിരവധി ടൂളുകള്‍ ബാക്ക്പാക്കില്‍ കരുതി വേണം ടവര്‍ കയറാന്‍.
നിലവില്‍ ഈ ജോലി ചെയ്യുന്ന കെവിന്‍ ഷമ്മിറ്റ് ഒരു ദിവസം മുഴുവന്‍ എടുത്താണ് പണി പൂര്‍ത്തിയാക്കുന്നത്. വളരെ സാവധാനം അത്യധികം ജാഗ്രതയോടെയാണ് കെവിന്‍ ഒരോ അടിയും മുകളിലേക്കും താഴേക്കും വക്കുക. ഇതിനിടെ ശക്തമായ കാറ്റുവീശിയാലോ മഴ പെയ്താലോ ടവര്‍ കയറിയിറങ്ങുന്നത് പിന്നെയും വൈകും.
അമേരിക്കയിലെ സൗത്ത് ഡാക്കോട്ടയിലുള്ള KDLT ടിവിയുടെ അനലോഗ് ടവറിന്റെ ബള്‍ബാണ് കെവിന് മാറ്റേണ്ടത്. ഈ ജോലി ചെയ്യാന്‍ കെവിനെ പോലെ തയ്യാറായി വരുന്നവര്‍ക്ക് ചില യോഗ്യതകള്‍ ആവശ്യമാണ്. ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും പ്രത്യേക പരിശീലനവും ലഭിച്ചവര്‍ക്ക് മാത്രമാണ് ഈ ജോലിക്ക് അര്‍ഹത. കെവിനെ പോലെ നിരവധി പേര്‍ ഇത്തരത്തില്‍ ടവറുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം സുരക്ഷ അവരുടെ മാത്രം കൈകളിലാണ്. ഒരു ഹെല്‍മെറ്റും ബെല്‍റ്റും ധരിക്കുക മാത്രമായിരിക്കും പരമാവധി സ്വീകരിക്കാന്‍ കഴിയുന്ന സുരക്ഷാ മുന്‍കരുതല്‍.
കെവിനെ സംബന്ധിച്ചിടത്തോളം ആറ് മാസത്തില്‍ ഒരിക്കല്‍ മാത്രം ബള്‍ബ് മാറ്റി വീട്ടിലിരിക്കുന്ന ആളല്ല അദ്ദേഹം. KDLT ടിവിയുടെ തന്നെ നിരവധി ഇലക്‌ട്രിക്കല്‍ ജോലികള്‍ അദ്ദേഹം ചെയ്യാറുണ്ട്.

Related Articles

Back to top button